വാക്സിന് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ഓക്സ്ഫഡ് വാക്സിന് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യക്ക് ഇത് സംബന്ധിച്ച അപേക്ഷ നല്കി.
വാക്സിന് ഉപയോഗത്തിന് അനുമതിക്കായി അപേക്ഷ നല്കുന്ന ആദ്യ ആദ്യ ഇന്ത്യന്‍ കോവിഡ് വാക്സിന് കമ്ബനിയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്ര സെനേകയും ചേര്‍ന്നാണ് 'കൊവിഷീല്‍ഡ്' വികസിപ്പിക്കുന്നത്. ഐസിഎംആര്‍ കണക്കനുസരിച്ച് സെറം ഇതിനോടകം 40 മില്യണ്‍ ഡോസ് പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അമേരിക്കന്‍ മരുന്ന് കമ്ബനിയായ ഫൈസര്‍ വാക്സീന് ഉപയോഗിക്കാന്‍ അനുമതി തേടി അപേക്ഷ നല്‍കിയിരുന്നു.