സാംസങ് ഗാലക്സി നോട്ട് 20 സീരിസ് പുറത്തിറങ്ങി
സാംസങ് ഗാലക്സി നോട്ട് സീരീസിലെ ഏറ്റവും പുതിയ മുന്‍നിര മോഡലുകളായ സാംസങ് ഗാലക്സി നോട്ട് 20, ഗാലക്സി നോട്ട് 20 അള്‍ട്ര എന്നിവ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗാലക്സി നോട്ട് 10ന്റെ പിന്‍ഗാമിയായിട്ടാണ് നോട്ട് 20 ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗാലക്സി നോട്ട് 10+ന് ശേഷം അടുത്ത ഇന്‍-ലൈന്‍ മോഡലായിട്ടാണ് ഗാലക്സി നോട്ട് 20 അള്‍ട്ര ലോഞ്ച് ചെയ്തത്.
ഗാലക്സി നോട്ട് 20 സ്മാര്‍ട്ട്ഫോണിന്റെ 128 ജിബി സ്റ്റോറേജുള്ള 5ജി വേരിയന്റിന് അമേരിക്കയില്‍ 999.99 ഡോളറാണ് വില (ഏകദേശം 75,400 രൂപ). സാംസങ് ഗാലക്സി നോട്ട് 20 അള്‍ട്രയുടെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,299.99 ഡോളറാണ് വില (ഏകദേശം 97,500 രൂപ). ഗാലക്സി നോട്ട് 20 മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോണ്‍സ്, മിസ്റ്റിക് ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാകും. ഗാലക്സി നോട്ട് 20 അള്‍ട്ര മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോണ്‍സ്, മിസ്റ്റിക് വൈറ്റ് കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാവുക. രണ്ട് പുതിയ മോഡലുകളും ഓഗസ്റ്റ് 21 മുതല്‍ വില്‍പ്പനയ്ക്കെത്തും.