
സാംസങ് ഇലക്ട്രോണിക്സ് ചെയര്മാന് അന്തരിച്ചു
സോള്‍: സാംസങ് ഇലക്ട്രോണിക്സ് ചെയര്മാന് ലീ കുന്-ഹീ (78) അന്തരിച്ചു. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിനെ ആഗോള സാന്നിധ്യമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളാണ് ലീ. 2014ല്‍ ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് അവശനായിരുന്നു.
വൈസ് ചെയര്മാന് ജയ് വൈ.ലീ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ മരണസമയത്ത് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നതായും ലീയുടെ പൈതൃകം കാത്തുസൂക്ഷിക്കുമെന്നും കമ്ബനി പ്രസ്താവനയില്‍ അറിയിച്ചു. ദക്ഷിണ കൊറിയയിലെ ഏറ്റവും വലുതും ലോകത്തിലെ തന്നെ പത്താമത്തെ ഏറ്റവും വലുതുമായ കമ്പനിയാണ് സാംസങ്. സ്മാര്‍ട്ഫോണ്‍ വിപണിയില്‍ മുന്നില്‍ നില്ക്കുന്നതും സാംസങ്ങാണ്.