എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്താം ക്ലാസുകര്ക്കും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷകള്‍ ആരംഭിക്കുന്നു. കൊറോണ കൂടുന്ന കടുത്ത സാഹചര്യത്തിലാണ് വിദ്യാര് ത്ഥികള് പരീക്ഷാകേന്ദ്രത്തിലെത്തുന്നത്. ആകെ ഒന്‍പത് ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.
കൊറോണയുടെ വ്യാപനം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് സ്കൂളുകളില്‍ കര്‍ശ നമായ നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തുക. മാസ്കുകളും സാനിറ്റൈസറും നിര്‍ബന്ധമാക്കുന്നതിനോടൊപ്പം അദ്ധ്യാപകര്‍ക്കും മറ്റ് പരീക്ഷ നിയന്ത്രിക്കുന്നവര്‍ക്കും ഗ്ലൗസുകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ അനുഗമിക്കുന്ന രക്ഷകര്‍ത്താക്കളും ജാഗ്രതപാലിക്കണമെന്നാണ് നിര്‍ദ്ദേശം.
മോഡല്‍ പരീക്ഷകള്‍ വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് വിദ്യാ ഭ്യാസ വകുപ്പ്. പനിപോലെ രോഗലക്ഷണമുള്ള കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ് റൂം സജ്ജമാക്കിയിട്ടുണ്ട്.