എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു
ചെന്നൈ : നിത്യ ഹരിത ഗായകന് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു . 74 വയസായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹം കോവിഡ് മുക്തനായെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം യന്ത്രങ്ങളുടെ സഹായത്താലാണ്. ഇദ്ദേഹത്തിന് പ്രമേഹസംബന്ധമായ പ്രശ്ങ്ങള്‍ കൂടി ഉള്ളതാണ് ആരോഗ്യനില കൂടുതല്‍ വഷളാവാന്‍ കാരണമായത്.വിദേശഡോക്ടര്‍മാരുടെ ഉപദേശം അടക്കം തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു . സെപ്റ്റംബര്‍ ഏഴോടെ അദ്ദേഹം കോവിഡ് മുക്തനായിരുന്നു.. ചികിത്സക്കിടെ ഒരു വേളയില്‍ നില വളരെ മെച്ചപ്പെട്ടതായിരുന്നുവെങ്കിലും പിന്നീട് വീണ്ടും ഗുരുതരാവസ്ഥയിലാകുകയായിരുന്നു.