പോലീസ് അക്കാദമി കെട്ടിടത്തില്‍ എസ്ഐ ആത്മഹത്യ ചെയ്തു
തൃശൂര്‍ : തൃശൂരിലെ കേരളാ പോലീസ് അക്കാദമി കെട്ടിടത്തില്‍ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അക്കാദമിയിലെ ക്വാര്‍ട്ടര്‍ മാര്‍ഷ് എസ്ഐ അയ്യന്തോള്‍ സ്വദേശി അനില്‍ കുമാറിനെയാണ് കെട്ടിടത്തിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് അക്കാദമിയിലെ എ ബ്ലോക്കിലെ 31-ാം നമ്പർ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനാണ് അനില്‍ കുമാര്‍. കുറച്ച് നാളായി മെഡിക്കല്‍ ലീവിലായിരുന്നു ഇദ്ദേഹം. മൃതദേഹം തൃശൂര്‍ ദയാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.