കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച എ.എസ്.ഐയുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം
കളിയിക്കാവിള: കേരള - തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച എ.എസ്.ഐ വില്‍സണ്‍ ഒരു കോടി രൂപ സഹായധനം. തമിഴ്നാട് സര്‍ക്കാരാണ് ഒരു കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.
കന്യാകുമാരി, തിരുവിതാംകോട്, അടുപ്പ് വിളി സ്ട്രീറ്റ്,1/183A യില്‍ അബൂ ഹനീഫയുടെ മകന് അബ്ദുല്‍ ഷെമീം (25), മുഹമ്മദ് യൂസഫിന്റെ മകന് തൗഫീഖ് (27) എന്നിവരാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. ഷമീം 2014ല്‍ ചെന്നൈയില്‍ ഹിന്ദുമുന്നണി ഒാഫീസ് ആക്രമിച്ച് ഒരാളെ കൊന്ന കേസിലും തൗഫീഖ് കന്യാകുമാരിയിലെ ബി.ജെ.പി നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. ഇരുവര്‍ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തെക്കന്‍ തമിഴ്നാട്ടിലെ ഭീകര പ്രവര്‍ത്തനങ്ങളിലും ഇവര്‍ക്ക് മുഖ്യപങ്കുള്ളതായി സൂചനയുണ്ട്. ഇവരടക്കം നാല് പേര് ആക്രമണത്തിന് പദ്ധതിയിടുന്നതായും ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും തമിഴ്നാട് ഇന്റലിജന്‍സ് രണ്ടാഴ്ചമുമ്ബ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവര്‍ക്ക് ഭീകര വര്‍ഗീയ സംഘടനാബന്ധവും പൊലീസ് സംശയിക്കുന്നു.