റോയല്‍ എന്‍ഫീല്‍ഡ് ജിടി 650: ഇന്ത്യന്‍ വിപണിയില്‍
റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ വലിയ രീതിയില്‍ നഷ്ട്ടം നേരിടുന്ന സമയമാണിത്. അവരുടെ ജിടി 650 യുടെ പുതിയ പതിപ്പ് ഉടന്‍ ഇന്ത്യയില്‍ എത്തും. ജിടി 650 യുടെ ബിഎസ്-VI പതിപ്പാണ് ഇന്ത്യയില്‍ ഉടന്‍ എത്തുന്നത്.വാഹനം പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എക്സ്ഹോസ്റ്റ് പൈപ്പുകളിലെ ചെറിയ മാറ്റങ്ങളും നീളമേറിയ പിന്‍സീറ്റ് കവറുമാണ് പുതിയ ബൈക്കിലെ പ്രധാന മാറ്റങ്ങള്‍.
കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ 650 റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 649 സിസി പാരലല്‍-ട്വിന്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് ഉള്ളത്. 47 bhp കരുത്തും 52 Nm torque ഉം ഉത്പാദിപ്പിക്കും.650 ട്വിന്‍ മോഡലുകള്‍ക്ക് പുറമെ റോയല്‍ എന്‍ഫീല്‍ഡ് 350,500 സിസി ബുള്ളറ്റുകളേയും ബിഎസ്-VI പതിപ്പിലേക്ക് പരിഷ്കരിക്കാന്‍ ഒരുങ്ങുകയാണ്.