Wednesday, April 24, 2024
 
 
⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി
News Automobiles

ക്വിഡ്, ട്രൈബര്‍, ഡസ്റ്റര്‍ ബിഎസ്-6 പതിപ്പുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി റെനോ

16 May 2020 01:22 PM

റെനോ ഇന്ത്യയുടെ കരുത്തന്‍ മോഡലുകളായ ക്വിഡ്, ട്രൈബര്‍, ഡസ്റ്റര്‍ തുടങ്ങിയവയുടെ ബിഎസ്-6 പതിപ്പുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി നിര്‍മാതാക്കള്‍. ലോക്ക്ഡൗണിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായാണ് നിര്‍മാതാക്കള്‍ ജനപ്രിയ മോഡലുകള്‍ക്ക് മികച്ച ഓഫറുകള്‍ ഒരുക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. 60,000 രൂപ വരെയുള്ള ആനൂകൂല്യങ്ങളാണ് റെനൊ ഒരുക്കിയിരിക്കുന്നത്. റെനോയുടെ ഏറ്റവും പോപ്പുലര്‍ എസ്യുവി മോഡലായ ഡസ്റ്ററിനാണ് 60,000 രൂപയുടെ ആനൂകൂല്യമുള്ളത്. 15000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 25000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 20000 രൂപ ലോയലിറ്റി ബോണസ്, 10000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയാണ് ഓഫര്‍.


റെനോയുടെ ഹാച്ച്‌ബാക്ക് മോഡലായ ക്വിഡിന് ഏകദേശം 35,000 രൂപയുടെ ആനുകൂല്യം ഒരുങ്ങുന്നുണ്ട്. 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5000 രൂപ മുതല് 10,000 രൂപ വരെയുള്ള ലോയലിറ്റി ബോണസ്, 4000 രൂപ കോര്‍പറേറ്റ്/ റൂറല്‍ ബോണസ് എന്നിവയാണ് ക്വിഡിനായി ഒരുക്കിയിരിക്കുന്നത്. റെനോയുടെ നിലവിലെ ടോപ്പ്‌സെല്ലിങ്ങ് മോഡലും എംപിവിയുമായ ട്രൈബറിനും 30,000 രൂപയുടെ ആനുകൂല്യം നല്‍കുന്നുണ്ട്. 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5000 രൂപ മുതല്‍ 10,000 രൂപ വരെയുള്ള ലോയലിറ്റി ബോണസും 10,000 രൂപയുടെ കോര്പറേറ്റ് ഡിസ്‌കൗണ്ടുമാണ് ഈ മോഡലിനുള്ളത്. എന്നാല്‍ ട്രൈബറിന് ക്യാഷ് ഡിസ്‌കൗണ്ട് ഒരുക്കിയിട്ടില്ല.

വിപണിയില്‍ കാര്യക്ഷമമാകുന്നതിനായി നിരവധി ആനുകൂല്യങ്ങളും റെനോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ വാങ്ങൂ, പണം പീന്നീട് എന്നതാണ് ഇതില്‍ ആകര്‍ഷകം. ഇതനുസരിച്ച്‌ മെയ് മാസത്തില്‍ റെനോയുടെ വാഹനം വാങ്ങുന്നയാള്‍ മൂന്ന് മാസത്തിനുശേഷം മാത്രം പണമടച്ച്‌ തുടങ്ങിയാല് മതിയെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടന്നിരുന്ന റെനോയുടെ ഡീലര്‍ഷിപ്പുകളും സര്‍വ്വീസ് സെന്ററുകളും കഴിഞ്ഞ ദിവസമാണ് പ്രവര്‍ത്തനമാരംഭിച്ചത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration