ക്വിഡ് നിയോടെക് എഡിഷന് റെനോ വിപണിയിലെത്തിച്ചു
ക്വിഡ് നിയോടെക് എഡിഷന് റെനോ വിപണിയിലെത്തിച്ചു. RXL വേരിയന്റ് അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്വിഡ് നിയോടെക് എഡിഷന് മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. RXL വേരിയന്റുകളെക്കാള്‍ 30,000 രൂപ കൂടുതലാണ് നിയോടെക് എഡിഷന് മോഡലുകള്‍ക്ക്.ഇരട്ട നിറങ്ങളിലുള്ള എക്സ്റ്റീരിയര്‍ ഫിനിഷ് ആണ് ക്വിഡ് നിയോടെക് എഡിഷന്റെ പ്രധാന ആകര്‍ഷണം. മൂണ്‍ലൈറ്റ് സില്‍വര്‍ ബോഡി നിറത്തോടൊപ്പം സന്സ്കര് ബ്ലൂ റൂഫും നേരെ തിരിച്ചുമുള്ള രണ്ട് കളര്‍ കോമ്ബിനേഷനുകളാണ് നിയോടെക് എഡിഷന്. ഒപ്പം ഗ്രില്ലില്‍ ക്രോം ടച്, വോള്‍ക്കാനോ ഗ്രേ ഫ്ളക്സ് വീലുകള്‍, നിയോടെക് ഡോര്‍ ക്ലാഡിങ്, കറുപ്പില്‍ പൊതിഞ്ഞ ബി-പില്ലര്‍, സി പില്ലറില്‍ 3D സ്റ്റിക്കര്‍ എന്നിവയാണ് ക്വിഡ് നിയോടെക് എഡിഷന്റെ എക്സ്റ്റീരിയറിലെ ആകര്ഷണങ്ങള്.