ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം: രാഹുൽ മുഖ്യമന്ത്രിയെ കണ്ടു
ന്യൂഡല്‍ഹി: വയനാട്ടിലെ ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. രാത്രി യാത്രാനിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ പറഞ്ഞു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടാണ് രാഹുൽ ഈ കാര്യങ്ങൾ സംസാരിച്ചത്.
'ദുരിതാശ്വാസ സഹായ വിതരണം, പ്രളയബാധിതരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. രാത്രിയാത്രാ നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പ്രശ്നത്തിന് എത്രയും വേഗം പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതായും രാഹുൽ ഗാന്ധി അറിയിച്ചു.
ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്.