'തകധിമി' എന്ന യൂട്യൂബ് ചാനൽ അവതരിപ്പിക്കുന്ന മനോഹരമായ ഗാനത്തിൻറെ നൃത്താവിഷ്കാരം
പ്രണയം എന്ന വാക്കിൻറെ പര്യായമായ രാധയും കൃഷ്ണനും എന്നും നമുക്ക് ഒരു അത്ഭുതമാണ്. നമ്മുടെ നാടിൻറെ മനോഹാരിത കൈവിടാതെ ഇതാ 'തകധിമി' എന്ന യൂട്യൂബ് ചാനൽ 'നറുമുഖയെ' എന്ന മനോഹരമായ ഗാനത്തിൻറെ നൃത്താവിഷ്കാരം അമേരിക്കയിലെ സിയാറ്റലിൽ ചിത്രീകരിച്ചിരിക്കുകയാണ്.
കണ്ണനായി സച്ചിൻമയിയും രാധയായി ഭവ്യയും മനോഹരമാക്കിയിരിക്കുന്നു. ദൃശ്യാവിഷ്കാരം ചെയ്തിരിക്കുന്നത് അനൂപ് കുറുപ്പ്.
വീഡിയോ കാണാം