പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.എന്നാല്‍, മണിക്കൂറുകള്‍ക്കകം തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി.
'പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോകറന്‍സി ലൂടെ സംഭാവന ചെയ്യാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നു' എന്ന് ഹാക്കര്‍മാര്‍ മോദിയുടെ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.ഈ അക്കൗണ്ട് ജോണ്‍ വിക്ക് ഹാക്ക് ചെയ്തിരിക്കുന്നുവെന്നും പിന്നീട് ട്വീറ്റുകള്‍ വന്നു.2.5 മില്യണ്‍ ഫോളോവേഴ്സുണ്ട് മോദിയുടെ സ്വകാര്യ അക്കൗണ്ടിന്.സംഭവത്തെക്കുറിച്ച് ഊര്‍ജിതമായ അന്വേഷണം നടക്കുകയാണെന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രതിനിധി വെളിപ്പെടുത്തി.