മധ്യപ്രദേശില്‍ കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് വ്യാപനം
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡ് രോഗികളില്‍ മ്യൂകോര്‍മൈക്കോസിസ് എന്നറിയപ്പെടുന്ന ബ്ലാക്ക് ഫംഗസ് വ്യാപിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ ഏഴു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കോവിഡ് രോഗികളില്‍ ഉയര്‍ന്ന അളവില്‍ നല്കുന്ന മരുന്നിന്റെ പാര്‍ശ്വഫലമായാണ് ബ്ലാക്ക് ഫംഗസ് വ്യാപിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ബ്ലാക്ക് ഫംഗസ് ബാധിച്ച ഒരു രോഗിയെ ശാസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. മറ്റു രോഗികള്‍ സ്വകാര്യ ആശുപത്രികളില്‍ ശാസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നു. ബ്ലാക്ക് ഫംഗസിനെതിരെയുള്ള ആംഫോട്ടെറിസിന്‍ ബി 50 കുത്തിവയ്പ്പിന്റെ ലഭ്യത നഗരത്തില്‍ വര്‍ദ്ധിപ്പിച്ചു. ഭോപ്പാലില്‍ ബ്ലാക്ക് ഫംഗസ് രോഗികള്‍ക്കായി 20 കിടക്കകളുള്ള വാര്‍ഡ് രൂപീകരിച്ചിരുന്നു. അതേസമയം ബ്ലാക്കാ ഫംഗസ് രോഗികള്‍ കോവിഡ് രോഗികളായിരുന്നെന്നും ഇവരില്‍ പ്രമേഹമുണ്ടെന്നും ഇഎന്‍ടി സ്പെഷ്യലിസ്റ്റ് ഡോ. എസ്പി ദുബെ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ തന്നെ ഇത് കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താം കഴിയും.