ഗോഡ്സയെ പുകഴ്ത്തല്‍: പ്രജ്ഞയെ പാര്‍ലമെന്ററി കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയെ വീണ്ടും വാഴ്ത്തി ലോക്സഭയില്‍ പ്രസ്താവന നടത്തിയ ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്.
എസ്.പി.ജി. ഭേദഗതി ബില്ലിനെക്കുറിച്ചുനടന്ന ചര്‍ച്ചയില്‍ ഡി.എം.കെ. അംഗം എ.രാജ പ്രസംഗിക്കുമ്പോഴാണ് പ്രജ്ഞ വിവാദപരാമര്‍ശവുമായി എഴുന്നേറ്റത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തും പ്രജ്ഞ ഗോഡ്സെയെ പുകഴ്ത്തിയിരുന്നു. 'നാഥുറാം ഗോഡ്സെ ഒരു ദേശഭക്തനാണ്. അദ്ദേഹം ദേശഭക്തനായി തുടരും. ഗോഡ്സെയെ തീവ്രവാദിയായി ചിത്രീകരിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി തിരഞ്ഞെടുപ്പില്‍ ലഭിക്കും' എന്നായിരുന്നു ഭോപാലിലെ ബി.ജെ.പി. സ്ഥാനാര്ഥിയായിരിക്കെയുള്ള പ്രസ്താവന.