ഇന്ത്യക്ക് 500 കോടി രൂപയുടെ കോവിഡ് വാക്സിന് നല്കാന് ഫൈസര്‍
ന്യൂഡല്‍ഹി; കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി ഫൈസര്‍. 500 കോടി രൂപ വിലയുള്ള കോവിഡ് വാക്സിന് നല്‍കുമെന്നാണ് ഫൈസര്‍ അറിയിച്ചു. രാജ്യത്തെ കൊവിഡ് ട്രീറ്റ്മെന്റ് പ്രോട്ടോക്കോള്‍ അംഗീകരിച്ച മരുന്ന് ആണ് ഇത്. അതേസമയം, ഫൈസര്‍ ഉത്പാദിപ്പിക്കുന്ന വാക്സിന് ഇതുവരെ രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ചിട്ടില്ല.
ഇന്ത്യയിലെ എല്ലാ രോഗികള്‍ക്കും കൊവിഡ് ചികില്‍സ ലഭിക്കണം എന്ന് കരുതിയാണ് മരുന്ന് അയക്കുന്നത് എന്ന് ഫൈസര്‍ ചെയര്മാന് വ്യക്തമാക്കി. കമ്ബനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവര്‍ത്തനമാണിത് എന്നും ഫൈസര്‍ ചെയര്മാന് ആല്‍ബേര്‍ട്ട് ബുര്‍ല പറഞ്ഞു. ഫൈസറിന്റെ അപേക്ഷ വിദഗ്ധ സമിതിക്ക് മുന്നില്‍ ഉള്ളപ്പോഴാണ് കമ്ബനിയുടെ സഹായം ഇന്ത്യയെ തേടി എത്തുന്നത്.