Friday, April 19, 2024
 
 
⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച

നാല് വാക്സിനുകള്‍ക്ക് കൂടി അനുമതി നല്‍കുന്നത് പരിഗണനയില്‍

12 January 2021 08:10 PM

ന്യൂഡല്‍ഹി: നാല് കോവിഡ് വാക്സിനുകള്‍ക്ക് കൂടി രാജ്യത്ത് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്‍ പറഞ്ഞു. സിഡസ്​ കാഡില, റഷ്യയുടെ സ്പുട്നിക്​ വി, ജെനോവ, ബയോളജിക്കല്‍ ഇ എന്നിവക്ക് അനുമതി നല്‍കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് ചൊവ്വാഴ്​ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്​തമാക്കി.

രാജ്യത്ത്​​ അടിയന്തര ഉപയോഗത്തിന് ഡ്രഗ്​ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്​ ഇന്ത്യ അനുമതി നല്‍കിയ ഒാക്​സ്​ഫോര്‍ഡ്​ ആസ്​ട്ര സെനക വാക്​സിന്‍ 'കോവീഷീല്‍ഡ്'​ 200 രൂപക്കും തദ്ദേശീയ വാക്​സിനായ 'കോവാക്​സിന്‍' 206 രൂപക്കുമാണ്​ നിര്‍മാതാക്കളില്‍ നിന്നും ​സര്‍ക്കാര്‍ സംഭരിക്കുന്നതെന്ന്​ രാജേഷ്​ ഭൂഷണ്‍ പറഞ്ഞു.

സിറം ഇന്‍സ്​റ്റിറ്റ്യൂട്ടില്‍ നിന്നും കോവീഷീല്‍ഡ്​ ഒരു കോടി 10 ലക്ഷം ഡോസും ഭാരത്​ ബയോടെക്കില്‍ നിന്നും കോവാക്​സിന്‍ 38.5 ലക്ഷം ഡോസുകളുമാണ്​ സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്​തത്​. കൂടാതെ, 16.5 ലക്ഷം വാക്​സിന്‍ ഭാരത്​ ബയോടെക്​ സര്‍ക്കാറിന്​ സൗജന്യമായി നല്‍കും.

28 ദിവസത്തിനുള്ളില്‍ രണ്ട് ഡോസ് വാക്‌സിന്‍ ആണ് എടുക്കേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ച ശേഷം 14 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് കൂടി സ്വീകരിച്ചാലേ വാക്‌സിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കൂ. സംസ്​ഥാനങ്ങള്‍ക്കോ വ്യക്​തികള്‍ക്കോ ഏത്​ വാക്​സിന്‍​ വേണമെന്ന്​ തീരുമാനിക്കാനാകില്ല. മറ്റേതൊരു രാജ്യത്തും ഇത്​ സാധ്യമല്ല.

രാജ്യത്ത്​ ആകെ 2,16,558 രോഗികളാണ്​ നിലവിലുള്ളത്​. ഇതില്‍ കേരളത്തിലും മഹാരാഷ്​ട്രയിലും മാത്രമാണ്​ 50,000ത്തിനു മുകളില്‍ രോഗികളുള്ളതെന്നും അദ്ദേഹം വ്യക്​തമാക്കി. ജനുവരി 16നാണ്​ രാജ്യത്ത്​ ഒന്നാംഘട്ട വാക്​സിന്‍ വിതരണം ആരംഭിക്കുന്നത്​. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ഒരുകോടി ആരോഗ പ്രവര്‍ത്തകര്‍ക്കും രണ്ടുകോടി കോവിഡ്​ മുന്‍നിര പ്രവര്‍ത്തകര്‍ക്കുമാണ്​ ആദ്യഘട്ട വാക്​സിന്‍ നല്‍കുക. ​​

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration