പാലാരിവട്ടം മേല്‍പ്പാലം; കരാര്‍ തിരുത്തിയതായി കണ്ടെത്തല്‍
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ കാരാര്‍ ആര്.ഡി.എസിന് ലഭിക്കാന്‍ ടെന്‍ഡര്‍ തിരുത്തിയെന്ന് വിജിലന്‍സ്. കുറഞ്ഞ തുക ക്വാട്ട് ചെയ്തിരുന്നത് ചെറിയാന് വര്ക്കികണ്സ്ട്രക്ഷന്സ് ആയിരുന്നു. ആര്.ഡി.എസ് ആദ്യം ക്വാട്ട് ചെയ്ത തുകയില്‍ നിന്ന് 13 ശതമാനം കുറവ് വരുത്തി. ആര്.ബി.ഡി.സി.കെ യ്ക്കും കിറ്റ്കോയ്ക്കും ഉദ്യോഗസ്ഥര്‍ക്കും തിരിമറിയില്‍ പങ്കുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി.
47 കോടി രൂപയാണ് ആര്.ഡി.എസ് ക്വാട്ട് ചെയ്തിരുന്നത്. ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് 42 കോടിയായിരുന്നു ക്വാട്ട് ചെയ്തത്. എന്നാല്‍ ടെന്‍ഡര്‍ രേഖകളില്‍ തിരുത്തല്‍ നടത്തുകയും 13 ശതമാനം റിബേറ്റ് നല്‍കാമെന്ന് ആര്.ഡി.എസിന്റെ ടെന്‍ഡര്‍ ഫോമിലും രജിസ്റ്ററിലും എഴുതി ചേര്‍ക്കുകയായിരുന്നു. ടെന്‍ഡര്‍ പൊട്ടിച്ചപ്പോള്‍ ഈ റിബേറ്റ് കൂടി കണക്കിലെടുത്താണ് ആര്.ഡി.എസിന് ടെന്‍ഡര്‍ നല്‍കിയത്. ഇതിനുപിന്നില്‍ കിറ്റ്കോയിലെയും ആര്.ബി.ഡി.സി.കെയിലേയും ഉദ്യോഗസ്ഥരാണെന്നാണ് കണ്ടെത്തല്‍.