പാലാരിവട്ടം പാലം ഇന്ന് പൊളിച്ചുതുടങ്ങും ; പൂജയോടെ തുടക്കം
കൊച്ചി ; പാലാരിവട്ടം പാലം ഇന്ന് പൊളിച്ചുതുടങ്ങും. പൂജനടത്തിയാണ് പാലം പൊളിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക. 9 മണിക്കാണ് ടാര്‍ ഇളക്കിമാറ്റുന്ന പണികള്‍ ഇന്ന് ആരംഭിക്കുക. ആദ്യഘട്ടത്തില്‍ ഗതാഗത നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ഇന്ന് 10 മണിയോടുകൂടി പോലീസിന്റെയും ഡിഎംആര്‍സിയുടെയും സംയുക്ത പരിശോധനയുണ്ടാകും. അതിനു ശേഷമാണ് ഏതുതരത്തിലുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന തീരുമാനങ്ങള്‍ എടുക്കുക.
പാലാരിവട്ടം പാലം പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് പാലം പൊളിച്ചുതുടങ്ങാന്‍ തീരുമാനമായത്. 6 മാസത്തിനുള്ളില്‍ പാലംപണി പൂര്‍ത്തിയാകുമെന്നും ഡിഎംആര്‍സി അറിയിച്ചു. കൊച്ചിക്കാരുടെ പേടിസ്വപ്നമായിരുന്നു പാലാരിവട്ടം ബൈപ്പാസ്. വന്‍ ഗതാഗതക്കുരുക്കായിരുന്നു ഈ പ്രദേശത്തു അനുഭവപ്പെട്ടിരുന്നത്. ഊരാളുങ്കല്‍ ഡിഎംആര്‍സി സംയുക്ത യോഗത്തിലാണ് പാലം പൊളിക്കാന്‍ തീരുമാനമായത്. ഡിഎംആര്‍സിയാണ് പാലത്തിന്റെ സാങ്കേതിക മേല്‍നോട്ടവും വഹിക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് ഇ.ശ്രീധരനും ഡിഎംആര്‍സിയുടെ ചീഫ് എന്‍ജിനീയറായ കേശവചന്ദ്രനുമാണ്.