പി.എസ്.സി പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 20 മുതല്‍
തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പത്താം ക്ലാസ്സ് തല പ്രിലിമിനറി പരീക്ഷയുടെ തിയതി പ്രഖ്യാപിച്ച് കേരള പി.എസ്.സി. നാലുഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയാരംഭിക്കുന്നത് ഫെബ്രുവരി 20നാണ്. ഫെബ്രുവരി 25, മാര്‍ച്ച് 6, 13 എന്നിവയാണ് മറ്റ് പരീക്ഷാതിയതികള്‍.
ഫെബ്രുവരി 10 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തു തുടങ്ങാം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ ഹാള്‍ടിക്കറ്റിലുണ്ടാകും. പരീക്ഷാ തിയതിയും സമയവും www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.