പരീക്ഷ പേടി അകറ്റാന്‍ വിദ്യാര്‍ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സമ്മര്‍ദ്ദമില്ലാതെ പരീക്ഷയെഴുതാന്‍ സ്കൂള്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന 'പരീക്ഷാ പേ ചര്‍ച്ച 2020' പരിപാടിയില്‍ സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താത്കാലിക തിരിച്ചടിയുണ്ടാകുമ്പോൾ വിജയം നേടാനാവില്ല എന്ന് കരുതരുതെന്ന് പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് പറഞ്ഞു.
ഏറ്റവും മികച്ചത് വരാനിരിക്കുന്നു എന്നാണ് തിരിച്ചടി സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ എല്ലാ തലങ്ങളിലും നമുക്ക് ശുഭാപ്തി വിശ്വാസമുള്ളവരാകാമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍ട്രന്‍സ് അടക്കമുള്ള പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് രക്ഷിതാക്കളോട് പ്രധാനമന്ത്രി പറഞ്ഞു. തന്റെ പരിപാടികളില്‍ ഏറ്റവും ആസ്വദിക്കുന്നത് 'പരീക്ഷാ പേ ചര്‍ച്ച'യാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ രാവിലെ 11 ന് ആരംഭിച്ച പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു. ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍നിന്ന് ഉപന്യാസ മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്.