പി.കെ ശശി വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റില്‍
പി. കെ ശശി എംഎല്‍എ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റില്‍. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ് പി. കെ ശശിയുടെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് പി. കെ ശശിയെ രണ്ട് വര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് പാര്‍ട്ടി തിരിച്ചെടുത്തത്.
2019 നവംബര്‍ 26നാണ് പി.കെ ശശിയെ സിപിഐഎം സസ്പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലന്, പി കെ ശ്രീമതി എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്റെ ശുപാര്‍ശ. ശശിക്കെതിരെയുള്ള നടപടി സിപിഐഎം ജില്ലാ നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു.