വിശപ്പിന്റെ വില നിശബ്ദമായി കാണിച്ചതുതന്ന മാസ്റ്റർ ആദിത് ദേവിന് അംഗീകാരം
തന്റെ അനുജനായി വഴിയരികിൽ പഴങ്ങൾ വിൽക്കുന്ന ചേട്ടനെ അവതരിപ്പിച്ച മാസ്റ്റർ ആദിത് ദേവിന് Travancore international Film Award. 'പശി' എന്ന 1.5 min ദൈർഘ്യമുള്ള മൂക സിനിമയിലെ അഭിനയതിനു ആണ് ആദിത് ദേവ്നു TIFAയുടെ ബാലതാരത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചത്.
ആദിത് ദേവ്നു ലഭിച്ച അംഗീകാരത്തിനൊപ്പം മികച്ച സംവിധായകൻ, മികച്ച നിശബ്ദ ചിത്രത്തിനുള്ള പ്രത്യേക പരാമർശം എന്നിവയും 'പശി' എന്ന 1.5 min ദൈർഘ്യമുള്ള ചിത്രത്തിന് ലഭിച്ചു.
വിശന്നു കരയുന്ന തന്റെ അനിയ്നു റോഡ് സിഗ്നലിൽ പഴങ്ങൾ വിറ്റ് വിശപ്പ് അടക്കാൻ വഴി കണ്ടെത്തുന്ന ചേട്ടന്റെ കഥാപാത്രം വളരെ തന്മയത്തതോടും അഭിനയ മികവോടും ജനഹൃദയങ്ങൾ കീഴടക്കാൻ പറ്റി എന്നതിന് തെളിവാണ് ഈ അന്താരഷ്ട്ര അവാർഡ്.
മികച്ച സംവിധായകനായി തെരെഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ആഷിക് ജിനു വിനു 10 വയസ്സ് മാത്രമാണ് പ്രായം. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ സിനിമ സംവിധായകനാണ് ആഷിക് ജിനു. ആലുവ നീറിക്കോട് സ്വദേശി ആയ ആദിത് മൂന്നാം ക്ളാസ് വിദ്യാർത്ഥി ആണ്. തന്റെ ആദ്യ ചിത്രം ആയ പശി 7 വയസ്സുള്ളപ്പോൾ ആണ് ആദി ചെയുന്നത്.
ബലികാക്ക, മിട്ടായി പൊതി, സാന്ത്വനം ഈ ഭരണം, ഫിലിപ്പ് എന്നീ ഷോർട് ഫിലിമുകളും, ഒരു സിനിമയും ഇതിനോടകം ആദിത് ചെയ്തു കഴിഞ്ഞു. മാസ്റ്റർ ആഷിക് ജിനു സംവിധനാനം ചെയ്യുന്ന അടുത്ത സിനിമയുടെ പണിപ്പുരയിൽ ആണ് മാസ്റ്റർ ആദിത് ദേവ്. അഭിനയ കലയോടു അടങ്ങാനാവാത്ത മോഹവും സ്വപ്നങളു൦ പേറി ജൈത്ര യാത്ര തുടങ്ങുയാണ് മാസ്റ്റർ ആദിത് ദേവ്.