കൈകൊണ്ട് പെയിന്റ് ചെയ്ത സ്കൂട്ടറുമായി വൈദ്യുത ഇരുചക്രവാഹന നിര്‍മാതാക്കളായ ഒക്കിനാവ
ഉപഭോക്താക്കള്‍ക്ക് കൈകൊണ്ട് പെയിന്റ് ചെയ്ത സ്കൂട്ടറുമായി വൈദ്യുത ഇരുചക്രവാഹന നിര്‍മാതാക്കളായ ഒക്കിനാവ. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് പുതിയ പദ്ധതിയുമായി ഒക്കിനാവ എത്തിയത്. ഹണികോമ്പ്, സൂപ്പര്മാന്, പ്ലാറ്റിന തുടങ്ങി നിരവധി തീമുകളിലും നിറങ്ങളിലൂമാണ് സ്കൂട്ടര്‍ ലഭ്യമാകുന്നത്.
പ്രൊഫഷണല്‍ കലാകാരന്മാരെക്കൊണ്ടാണ് സ്കൂട്ടര്‍ ഡിസൈന്‍ ചെയ്യിക്കുന്നത് എന്നാണ് ഒക്കനാവ പറയുന്നത്. നിറങ്ങളും തീമുകളും ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് ഒക്കിനാവവെബ് സൈറ്റിലൂടെ തിരഞ്ഞെടുക്കാമെന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിക്കുന്നു.