സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല; ഗവര്‍ണര്‍
ഡല്‍ഹി: സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാരിനെ ഉപദേശിക്കാന്‍ മാത്രമേ ഉള്ളൂവെന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു. രാഷ്ട്രീയ പ്രചാരണത്തിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ല. പൗരത്വ നിയമ ഭേദഗതിയില്‍ സര്‍ക്കാര്‍ പത്ര പരസ്യം നല്‍കിയതിനെ പരാമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. ഇത് കേരളത്തിലെ ജനങ്ങളുടെ പണമാണെന്നും അദ്ദേഹം പറഞ്ഞു.