ബിഎസ് 6 കരുത്തോടെ പുതിയ എലാന്‍ട്ര
ബിഎസ് 6 കരുത്തോടെ പുതിയ പ്രീമിയം സെഡാന് എലാന്‍ട്രയെ രംഗത്തിറക്കാന്‍ പദ്ധതിയുമായി ഹ്യുണ്ടായി. അതേസമയം പുതിയ പതിപ്പിന്റെ വിലയും ഉടന്‍ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ എന്‍ജിനുകള്‍ ബിഎസ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലും, 150 ബിഎച്ച്പി പവറും 192 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ബിഎസ് 6 പെട്രോള്‍ എന്‍ജിനിലാണ് വാഹനം എത്തുന്നത്.
ത്രീ സ്പോക് സ്റ്റിയറിങ് മള്‍ട്ടി ഫങ്ഷന് വില്‍, സെന്റര്‍ കണ്‍സോള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇന്റീരിയറില്‍ മുഖ്യ ആകര്‍ഷണങ്ങളാണ്. ട്രങ്ക് ഡോറിലാണ് റിയര്‍വ്യൂ ക്യാമറയുടെ സ്ഥാനം. മറീന ബ്ലൂ, ഫെയറി റെഡ്, ഫാന്റം ബ്ലാക്ക്, പോളാര്‍ വൈറ്റ്, ടൈഫൂണ്‍ സില്‍വല്‍ എന്നീ അഞ്ച് നിറങ്ങളിലാണ് പുതിയ എലാന്‍ട്ര ലഭ്യമാകുക.