പുതിയ ക്രേറ്റക്ക് ; 1.15 ലക്ഷം ബുക്കിങ്
ഹ്യുണ്ടായിയുടെ ചെറു എസ്യുവി ക്രേറ്റ ഇപ്പോള്‍ ബുക്കിങ്ങില്‍ വളരെ മുന്നില്‍ നില്‍ക്കുകയാണ് . ഈ വര്‍ഷം മാര്‍ച്ചില്‍ വിപണിയിലെത്തിയ ക്രേറ്റയ്ക്ക് ഇതുവരെ 1.15 ലക്ഷം ബുക്കിങ്ങുകള്‍ ലഭിക്കുകയുണ്ടായി . ഇതില്‍ 60 ശതമാനവും ഡീസല്‍ എന്ജിന് മോഡലാണ് . 2015 ല്‍ പുറത്തിറങ്ങിയ ക്രേറ്റയുടെ 5.20 ലക്ഷം യൂണിറ്റുകളാണ് ഇതുവരെ നിരത്തില്‍ ഇറങ്ങിയിട്ടുള്ളത് . കഴിഞ്ഞ മാസം മാത്രം 12325 യൂണിറ്റുമായി ഏറ്റവും അധികം വില്പനയുള്ള എസ്യുവി എന്ന പേരും ക്രേറ്റ കരസ്ഥമാക്കുകയുണ്ടായി.
ഈ വര്‍ഷം മാര്‍ച്ചിലാണ് ഹ്യുണ്ടേയ് പുതിയ ക്രേറ്റയെ വിപണിയിലിറക്കിയത്. തുടക്കത്തില്‍ തന്നെ മികച്ച പ്രതികരണമാണ് ക്രേറ്റ നേടിയെടുത്തത്. മൂന്ന് എന്ജിന് സാധ്യതകളോടെയാണു ക്രേറ്റ വിപണിയില്‍ തിളങ്ങുകയാണ്. 1.5 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്ജിന് 115 പി എസ് വരെ കരുത്തും 144 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുമ്ബോള്‍ ഇതേ ശേഷിയുള്ള ഡീസല്‍ എന്ജിന് സൃഷ്ടിക്കുന്നത് 115 പി എസ് കരുത്തും 250 എന്‍ എം ടോര്‍ക്കുമാണ്. ക്രേറ്റയിലെ 1.4 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാവട്ടെ 140 പി എസ് വരെ കരുത്തും 242 എന്‍ എം ടോര്‍ക്കുമാണു ഉണ്ടാക്കുക. ഉപസ്ഥാപനമായ കിയ മോട്ടോറിന്റെ എസ് യു വിയായ 'സെല്റ്റോസി'ലും ഇതേ എന്ജിന് സാധ്യതകളും ലഭിക്കും .
ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്സിനൊപ്പം മൂന്ന് ഓട്ടമാറ്റിക് ട്രാന്സ്മിഷന് സാധ്യതകളോടെയും ക്രേറ്റ വില്പനയ്ക്കുണ്ട്. സിവിടി, ആറു സ്പീഡ് ഓട്ടമാറ്റിക്, ഏഴു സ്പീഡ് ഡ്യുവല്‍ ക്ലച് (ഡിസിടി). 1.5 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിനൊപ്പമാണ് സിവിടി ഗീയര്‍ബോക്സ്. ഡീസല്‍ എന്‍ജിനു കൂട്ട് ആറു സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗീയര്‍ബോക്സാണ് ഇത്. ടര്‍ബോ പെട്രോള്‍ എന്‍ജിനാവട്ടെ ഡി സി ടി സഹിതം മാത്രമാണു വിപണിയിലുള്ളത്. എന്നാല്‍ സെല്‍റ്റോസില്‍ ടര്‍ബോ എന്‍ജിനൊപ്പം മാനുവല്‍ ട്രാന്സ്മിഷന് സാധ്യത ഇതിനുണ്ട് .ക്രേറ്റയുടെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില 9.99 ലക്ഷം രൂപ മുതല്‍ 17.20 ലക്ഷം രൂപ വരെയെത്തിനില്‍ക്കുന്നു.