സ്വര്‍ണക്കടത്ത് കേസ് അന്വേഷണം എന്‍ ഐ എക്ക്
ന്യൂഡല്‍ഹി | തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര മാര്‍ഗം ദുരുപയോഗം ചെയ്ത് സ്വര്‍ണം കടത്തിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചതെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ അറിയിച്ചു.
സംഘടിത കള്ളക്കടത്താണ് തിരുവനന്തപുരത്ത് ഉണ്ടായിരിക്കുന്നതെന്നും ദേശ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര ഘടകങ്ങള്‍ ഇതിലുണ്ടെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.