എ.എസ്.ഐയുടെ കൊലപാതകം; മുഖ്യപ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകക്കേസിലെ മുഖ്യ പ്രതികളെ പിടികൂടി. തൗഫീക്ക്, അബ്ദുള്‍ ഷെമീം എന്നിവരാണ് പിടിയിലായത്. കര്‍ണ്ണാടകത്തിലെ ഉടുപ്പിയില്‍ നിന്ന് തമിഴ്നാട് ക്യു ബ്രാഞ്ചാണ് ഇവരെ പിടികൂടിയത്.
കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വില്‍സണിനെ ബുധനാഴ്ച രാത്രി വെടിവച്ചുകൊന്ന കേസില്‍ തുടരന്വേഷണം പുരോഗമിക്കവെയാണ് പ്രതികളായ അബ്ദുള്‍ ഷമീറും തൗഫീകും പിടിയിലായത്.