ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍
ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു. നാളെ മുതല്‍ ആഗസ്റ്റ് 15 വരെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് 48 വിമാനങ്ങള്‍ ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തും. യു എ ഇ റെസിഡന്റ് വിസയുള്ളവര്‍ക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുക.
വന്ദേഭാരത് മിഷന്റെ ഭാഗമായാണ് പ്രവാസികള്‍ക്ക് യു എ ഇയിലേക്ക് തിരിച്ചെത്താന്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചത്. വിവിധ ദിവസങ്ങളിലായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകളുണ്ട്. ദുബൈ, അബൂദബി, ഷാര്‍ജ വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. ആഗസ്റ്റ് ഒന്ന് കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് രണ്ട് വിമാനങ്ങളുണ്ട്. അന്ന് കോഴിക്കോട് നിന്ന് അബൂദബിയിലേക്കും, കണ്ണൂരില്‍ നിന്ന് ദുബൈയിലേക്കും സര്‍വീസുണ്ട്. യു എ ഇ റെസിഡന്റ് വിസയുള്ളവര്‍ക്ക് മാത്രമേ യാത്ര അനുവദിക്കൂ. പുറമെ, ഐസിഎ, അല്ലെങ്കില്‍ ജി.ഡി.ആര്.എഫ്.എ അനുമതിയുണ്ടാകണം. 96 മണിക്കൂറിനുള്ള അംഗീകൃത ലാബുകളില്‍ നടത്തിയ പി സി ആര് ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആണെന്ന രേഖയും നി ര്‍ബന്ധമാണ്.