മോഹൻലാൽ ജീത്തു ജോസഫ് ചിത്രം റാം ഷൂട്ട് തുടങ്ങി
ദൃശ്യത്തിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രമായ റാമിന്റെ ഷൂട്ട് തുടങ്ങി. ചിത്രീകരണം എറണാകുളത്തു തുടങ്ങി. എറണാകുളം കൂടാതെ ധനുഷ്കോടി, ഡല്‍ഹി, ഉസ്ബക്കിസ്ഥാൻ ,കെയ്റോ, ലണ്ടൻ എന്നിവിടിങ്ങളിൽ ആയിരിക്കും ബാക്കി ചിത്രീകരണം. അയാള്‍ക്ക് യാതൊരു അതിര്‍ത്തികളുമില്ല എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. തൃഷയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
ഹേയ് ജൂഡിനു ശേഷം തൃഷ എത്തുന്ന മലയാള ചിത്രമാണ് റാം. ചിത്രത്തിൽ മോഹൻ ലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് തൃഷ എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിവിധ രാജ്യങ്ങളിൽ ഷൂട്ട് ചെയ്യുന്ന ചിത്രം ഒരു മാസ് ത്രില്ലറാണെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഓണത്തിന് ചിത്രം റിലീസ് ചെയ്യും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ രമേഷ് പി പിള്ള, സുധൻ പി പിള്ള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം സംഗീതം നല്കുന്നു.