മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ മെയ് 13 ന് എത്തും
ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മരക്കാര്‍ മെയ് 13ന് തീയേറ്ററുകളിലെത്തും. പ്രിയദര്ശന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യും. മലായാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാര്‍. 100 കോടി രൂപയാണ് ബഡ്ജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്. ആന്റണി പെരുമ്ബാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മുണ്‍ലൈറ്റ് എന്റര്ടെയിന്മെന്റും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മരക്കാറില്‍ മഞ്ജു വാര്യര്‍, പ്രഭു, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ഫാസില്‍, അര്ജുന് സര്‍ജ, കീര്‍ത്തി സുരേഷ്, തുടങ്ങി വമ്ബന്‍ താരനിരയാണ് അണി നിരക്കുന്നത്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സാബു സിറിലാണ്.