ജോ ബൈഡനെ ഫോണില്‍ വിളിച്ച് ആശംസയറിയിച്ച് മോദി
അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡനെ ഫോണില്‍ വിളിച്ച് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ - യു.എസ് ബന്ധം ശക്തമായി കൊണ്ടുപോകുമെന്ന് മോദി പറഞ്ഞു. കോവിഡ് വ്യാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയും നടത്തി. യു.എസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജ കമലാ ഹാരിസിനും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു. കമലയുടെ വിജയം ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന് അഭിമാനകരമാണെന്ന് മോദി പറഞ്ഞു.
ഇന്ത്യക്ക് ബൈഡന് അപരിചിതനല്ലെന്ന് നേരത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പറഞ്ഞിരുന്നു.