മോദിക്കും അമിത് ഷായ്ക്കും ഭിന്നസ്വരം: മമത
കൊൽക്കത്ത : ദേശീയ പൗര റജിസ്റ്റർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് അദ്ദേഹത്തിന്റെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിൽനിന്നു ഭിന്നമാണെന്ന ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കഴിഞ്ഞ ദിവസം ഡൽഹിയിലെ ബിജെപി റാലിയിൽ, എൻആർസി രാജ്യവ്യാപകമായി നടപ്പാക്കാനിടയില്ലെന്നു മോദി പറഞ്ഞതിനെ പരാമർശിച്ചാണ് മമതയുടെ പ്രസ്താവന.
പൗര റജിസ്റ്റർ ബംഗാളിൽ നടപ്പാക്കില്ലെന്നു മമത പറഞ്ഞതിനെ വിമർശിച്ച്, മമത നിയമമറിയാവുന്ന ആരോടെങ്കിലും ഉപദേശം തേടണമെന്ന് മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മമത ട്വിറ്ററിലൂടെ മറുപടി പറഞ്ഞത്.
Whatever I said is there in public forum, whatever you said is there for people to judge. With #PM contradicting #HomeMinister publicly on Nationwide NRC, who is dividing fundamental idea of India? People will definitely decide who is right & who is wrong #IRejectCAA #IRejectNRC
— Mamata Banerjee (@MamataOfficial) December 22, 2019