Saturday, September 21, 2024
 
 

സര്‍ക്കാര്‍ ഓഫീസുകളില്‍ ഉച്ചഭക്ഷണത്തിനുള്ള സമയം 1.15 മുതല്‍ 2 മണിവരെ

the indian state the indian state
27 August 2019 12:17 PM

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ ഉച്ചഭക്ഷണസമയം ഒരു മണിക്കല്ല, ഒന്നേകാലിനാണ് തുടങ്ങുന്നതെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവ്. ഒന്നേകാല്‍മുതല്‍ രണ്ടുമണി വരെയാണ് ജീവനക്കാര്‍ക്ക് ഭക്ഷണത്തിനായി ഓഫീസ് വിട്ടുനില്‍ക്കാവുന്നത്.

നേരത്തേമുതല്‍ ഈ സമയക്രമമായിരുന്നെങ്കിലും ഒരുമണി മുതല്‍ രണ്ടു മണിവരെയാണ് ഉച്ചഭക്ഷണ സമയമെന്നാണ് സെക്രട്ടേറിയറ്റ് മുതല്‍ ഗ്രാമീണ ഓഫീസുകളില്‍ വരെ കരുതിയിരുന്നതും നടക്കുന്നതും. പൊതുജനങ്ങളുടെ ധാരണയും ഇതാണ്. സെക്രട്ടേറിയറ്റിലെയും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെയും പ്രവൃത്തിസമയം സംബന്ധിച്ച്‌ പരാതികളും സംശയങ്ങളുമുയര്‍ന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തുന്നതിനെന്ന ആമുഖത്തോടെയാണ് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.

രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പൊതുവില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിസമയം. പ്രാദേശിക കാരണത്താല്‍ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ നഗരമേഖല എന്നിവിടങ്ങളില്‍ 10.15 മുതല്‍ 5.15 വരെയാണ് പ്രവൃത്തിസമയം. എന്നാല്‍, സെക്രട്ടേറിയറ്റിലൊഴികെ മറ്റ് ഓഫീസുകളില്‍ ഇത് രേഖപ്പെടുത്തി പ്രദര്‍ശിപ്പിച്ചിട്ടില്ല.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration