കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കൊവിഡ്
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ കൊടിക്കുന്നില്‍ സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം പോസിറ്റീവായത്. നേരത്തെ കെപിസിസി ആസ്ഥാനത്തെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് മൂലം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അടക്കമുള്ള ആളുകള്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരിയും കെഎസ്എഫ്ഇ ജീവനക്കാരിയുമായ ലീല മുന്‍പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കാന്‍സര്‍ ബാധിതയായിരുന്നു ഇവര്‍.