Wednesday, December 11, 2019
 
 
News Technology

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്; കോകോണിക്സ് ജനുവരിയിൽ

the indian state Admin
23 October 2019 10:10 AM

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായി മാറാൻ പോകുന്ന കോകോണിക്സ് ജനുവരിയിൽ വിപണിയിലെത്തും. തിരുവനന്തപുരത്തെ മണ്‍വിളയില്‍ ഉള്ള കെല്‍ട്രോണിന്‍റെ പഴയ പ്രിന്‍റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാലയിൽ ഇതിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. "ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്സ്‌ മെയ്ക്ക് ഇൻ ഇന്ത്യയുടെ മികച്ച മാതൃക", എന്നാണ് ഇന്‍റെലിന്‍റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചത്.

ഇന്‍റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട്‌ അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. ഉത്‌പാദനത്തിലും വിൽപ്പനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്സ്‌ കേന്ദ്രികരിക്കുന്നത്, പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്.

മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായി വരുന്ന കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് അടുത്ത ജനുവരിയോടെ വിപണിയിൽ എത്തും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration