പുതുവത്സര തലേന്ന് കേരളം കുടിച്ചത് 68.57 കോടിയുടെ മദ്യം; റെക്കോഡ്
തിരുവനന്തപുരം: പുതുവത്സര തലേന്ന് സംസ്ഥാനത്ത് റെക്കോഡ് മദ്യ വില്‍പ്പന. ബിവറേജസ് കോർപറേഷൻ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 68.57 കോടിയുടെ മദ്യമാണ് ഇത്തവണ ഒറ്റ ദിവസം വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വര്‍ദ്ധനവ്. തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ മദ്യവില്‍പ്പന ശാലയില്‍ 88 ലക്ഷം രൂപയുടെ മദ്യമാണ് ഒരു ദിവസം വിറ്റത്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന നിരക്കിലുള്ള വില്‍പ്പന ഇതാണ്.
ക്രിസ്മസ് -ന്യൂ ഇയര്‍ ഉള്‍പ്പെടുന്ന 10 ദിവസത്തെ വില്‍പ്പനയിലും വര്‍ദ്ധനവ് ഉണ്ട്. 522 കോടിയാണ് ഈ കാലയളവിലെ വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇത് 512 കോടിയായിരുന്നു.