കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം 25, 26, 27 തീയതികളിൽ സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനനതപുരം ജില്ലാ സമ്മേളനം സെപ്തംബർ 25, 26, 27 തീയതികളിൽ നടക്കും. ഗൂഗിൾ മീറ്റ് ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന സമ്മേളനത്തിൽ ജില്ലയിലെ 13 മേഖലകളിൽ നിന്നുള്ള 250 പ്രതിനിധികൾ പങ്കെടുക്കും.
25 ന് വൈകിട്ട് എഴിന് ‘ഫാസിസത്തെ പ്രതിരോധിക്കുന്നതിന് സാംസ്കാരത്തിൽ ഇടപെടൽ’ എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം ഉദ്ഘാടനപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ബി. പ്രഭാകരൻ അധ്യക്ഷത വഹിക്കും. പരിഷത്ത് ജില്ലാ ഫെയ്സ് ബുക്ക് പേജിൽ ഉദ്ഘാടനസമ്മേളനത്തിന്റെ തത്സമയസംപ്രേഷണം ഉണ്ടാവും. 26 ന് വൈകിട്ട് 6.30 മുതൽ എട്ടുവരെയും 27 ന് വൈകിട്ട് 3.30 മുതൽ ഏഴുമണിവരെയും പ്രതിനിധി സമ്മേളനം നടക്കും. ജില്ലാസെക്രട്ടറി എസ്. ജയകുുമാർ റിപ്പോർട്ടും ട്രഷറർ വി. ജിനുകുമാർ കണക്കും ഡോ.കെ.വി.തോമസ് കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ പരിഷത്ത് നടത്തിയ തീരദേശ പഠനത്തിന്റെ റിപ്പോർട്ടും അവതരിപ്പിക്കും.
27 ന് പ്രൊഫ. കാവുമ്പായി ബാലകൃഷ്ണൻ സംഘടനാ രേഖ അവതരിപ്പിക്കും. റിപ്പോർട്ട്, സംഘടനാ രേഖ എന്നിവയിൻമേലുള്ള ചർച്ച 26,27 തീയതികളിലും ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 27 നും നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി ദേശീയ വിദ്യാഭാസ നയം എന്ന വിഷയത്തിൽ വെബിനാറും സംഘടിപ്പിച്ചു.