Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News Entertainment

വിജയനിര്‍മ്മലയുടെ ബയോപിക്കില്‍ കീര്‍ത്തി സുരേഷ് ?

28 April 2020 12:14 PM

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി തിളങ്ങി നിന്നതിന് പിന്നാലെയായാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി കീർത്തി സുരേഷ് സിനമയിലേക്ക് എത്തുന്നത്. ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. മലയാളത്തിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്. മലയാളത്തിലെ തുടക്കം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും അന്യഭാഷയില്‍ നിന്നും മികച്ച അവസരമാണ് താരത്തിന് ലഭിച്ചത്. തമിഴിലും തെലുങ്കിലുമൊക്കെയായി തിളങ്ങുകയായിരുന്നു താരം. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഇതിനകം തെളിയിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്‍നിര നായികമാരുടെ ലിസ്റ്റിലേക്ക് കീര്‍ത്തിയും ഇടം പിടിക്കുകയായിരുന്നു.

മഹാനടിയില്‍ അഭിനയിച്ചതോടെ കീര്‍ത്തിയുടെ കരിയര്‍ മാറിമറിയുകയായിരുന്നു. ഈ സിനിമയ്ക്കായി കഠിന പ്രയത്‌നങ്ങളായിരുന്നു താരം നടത്തിയത്. പഴയകാല നായിക സാവിത്രയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ പുരസ്‌കാരവും താരത്തെ തേടിയെത്തുകയായിരുന്നു. വീണ്ടുമൊരു ബയോപിക്കില്‍ ‌അഭിനയിക്കുകയാണ് താരമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതേക്കുറിച്ചുള്ള സ്ഥിരീകരണത്തിനും ഔദ്യോഗിക പ്രഖ്യാപനത്തിനുമായി കാത്തിരിക്കുകയാണ് ആരാധകര്‍.

അഭിനയത്തിലും സംവിധാനത്തിലും നിര്‍മ്മാണത്തിലും തിളങ്ങിയ വിജയനിര്‍മ്മലയുടെ ബയോപിക്കില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വിജയനിര്‍മ്മലയുടെ മകനായ വിജയ നരേഷാണ് ചിത്രമൊരുക്കുന്നത്. വീഡിയോ കോളിലൂടെ അദ്ദേഹം സ്‌ക്രിപ്റ്റിനെക്കുറിച്ച്‌ കീര്‍ത്തി സുരേഷിനോട് പറഞ്ഞുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ വര്‍ഷം അവസാനമായിട്ടായിരിക്കും സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത്.


സംവിധാനത്തില്‍ മികവ് തെളിയിച്ച വനിതയെന്ന റെക്കോര്‍ഡ് വിജയനിര്‍മ്മലയ്ക്ക് സ്വന്തമാണ്. കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത വനിതയെന്ന ബഹുമതിയോടെ ഗിന്നസ് ബുക്കിലും ഇടം പിടിച്ചിട്ടുണ്ട് ഈ താരം. 44 തെലുങ്ക് സിനിമകളാണ് വിജയനിര്‍മ്മല ഒരുക്കിയത്. സംവിധാനത്തിന് പുറമെ 250ഓലം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഭാര്‍ഗവിനിലയമെന്ന സിനിമയിലൂടെയാണ് വിജയനിര്‍മ്മല മലയാളത്തിലേക്കെത്തിയത്. ഭാര്‍ഗവിയെന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് താരമായിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration