കരിപ്പൂര്‍ അപകടം: വിമാനത്തിലെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു
കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. ഡിജിറ്റല്‍ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവയാണ് കണ്ടെടുത്തത്.
വിമാനം എങ്ങനെ അപകടത്തില്‍ പെട്ടുവെന്ന് കണ്ടെത്താന്‍ ബ്ലാക്ക് ബോക്സിലെ വിവരങ്ങള്‍ സഹായിക്കും. അപകടം നടക്കുന്നതിന് തൊട്ടുമുമ്ബ് വിമാനം എത്ര ഉയരത്തിലായിരുന്നു, അതിന്റെ സ്ഥാനം, വേഗത, പൈലറ്റും എയര്‍ ട്രാഫിക് കണ്ട്രോളും തമ്മിലുള്ള ആശയ വിനിമയം എന്നിവ ഈ ഉപകരണങ്ങളില്‍ നിന്നും കണ്ടെത്താനാകും.