Tuesday, April 16, 2024
 
 
⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം ⦿ കളരിപ്പയറ്റ് പരിശീലനം ⦿ ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി; റഹീമിനെ ചേർത്ത് പിടിച്ചതിനെ പ്രശംസിച്ച് മുഖ്യമന്ത്രി ⦿ ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം ⦿ ‘ജെസ്‌ന ജീവിച്ചിരിപ്പില്ല’ വെളിപ്പെടുത്തലുമായി പിതാവ് ⦿ വീഡിയോ എഡിറ്റിങ് കോഴ്സ് ⦿ അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍ ⦿ ഇന്റർവ്യൂ മാറ്റി ⦿ പൊതുതെളിവെടുപ്പ് ഏപ്രിൽ 16ന് ⦿ അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു ⦿ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം ⦿ റംസാൻ - വിഷു ചന്തകൾ ഇന്ന് മുതൽ; 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ⦿ സ്‌കൂൾ പ്രവേശനം ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി ⦿ പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അപേക്ഷിക്കാം ⦿ സെറ്റ് അപേക്ഷ 25 വരെ നൽകാം ⦿ ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ⦿ പരീക്ഷാ വിജ്ഞാപനം ⦿ പരീക്ഷാ ഫലം ⦿ പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് മാറ്റി ⦿ സൗജന്യ  തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ  സീറ്റുകൾ ഒഴിവ് ⦿ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്; പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ റംസാൻ- വിഷു ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് ഹൈക്കോടതി അനുമതി; തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന് നിര്‍ദേശം ⦿ എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പ്രതിനിധികളുമായി പാെതുനിരീക്ഷക കൂടിക്കാഴ്ച നടത്തി ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു

"കെ ഫോണ്‍' പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകും; രാജ്യത്തെ ഏറ്റവും ശക്തമായ ശൃംഖലയായി മാറും: മുഖ്യമന്ത്രി

29 May 2020 08:38 PM

തിരുവനന്തപുരം: ഇന്റെർനെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് നമ്മുടേതെന്നും ഇതിന്റെ ഭാഗമായാണ് പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റർനെറ്റ് ഉറപ്പാക്കാനായി കെ ഫോൺ പദ്ധതി ആവിഷ്കരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഈ വർഷം ഡിസംബറിൽ തന്നെ പൂര്ത്തിയാകുമെന്ന് കൺസോഷ്യം ഉറപ്പ് നല്കിയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 1500 കോടി രൂപ ചിലവ് വരുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സര്ക്കാരിന് കീഴിലുള്ള രണ്ട് കമ്പനികൾ ഉൾപ്പെടുന്ന കൺസോഷ്യമാണ്. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്, റെയിൽ ടെൽ എന്നീ പൊതു മേഖലാ കമ്പനികളും എസ്‌ആർ‌ഐടി, എൽ‌എസ് കേബിള്സ് എന്നീ സ്വകാര്യ കമ്പനികളും ചേർന്നതാണ് കൺസോഷ്യം.

കൺസോഷ്യത്തിലെ കമ്പനികളുടെ മേധാവികളുമായി ഇന്ന് വീഡിയോ കോൺഫറൻസ് നടത്തി. പ്രവർത്തിയുടെ പുരോഗതി വിലയിരുത്തി. ലോക്ക്ഡൗൺ കാരണം രണ്ട് മാസത്തോളമായി പ്രവർത്തികൾ മുടങ്ങിപ്പോയ സാഹചര്യത്തിലാണ് ഇന്ന് യോഗം നടത്തിയത്. ഈ വർഷം ഡിസംബറിൽ തന്നെ പദ്ധതി പൂർത്തിയാക്കാമെന്ന് കൺസോഷ്യം ലീഡറായ എം.വി. ഗൗതം ഉറപ്പ് നല്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ സംബന്ധിച്ച്‌ പദ്ധതിയുടെ പൂർത്തീകരണം വലിയ നേട്ടമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനധിഷ്ടിത സമ്പദ് വ്യവസ്ഥക്ക് കെ ഫോൺ ഉത്തേജ്ജനം നല്കുമെന്നും കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് ഊർജം പകരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും ശക്തമായ ഇന്റർനെറ്റ് ശൃംഘലയായിരിക്കും കെ ഫോൺ. കേരള സ്റ്റേറ്റ് ഐടി ഇന്ഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയും കെഎസ്‌ഇബിയും യോജിച്ചാണ് കെഫോൺ നടപ്പാക്കുന്നത്. കെഎസ്‌ഇബിയുടെ ലൈനുകളിലൂടെയാണ് ഒപ്ടിക്കല് ഫൈബർ കേബിൾ ഉപഭോക്താക്കളിലേക്ക് എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration