KSRTC ആറ്റിങ്ങൽ, കണിയാപുരം യൂണിറ്റ്:- ഔദ്യോഗിക അറിയിപ്പ്
ആറ്റിങ്ങൽ യൂണിറ്റിലെ ഒരു കണ്ടക്ടർക്ക് കോവിഡ് 19 പ്രൈമറി ടെസ്റ്റിൽ പോസിറ്റീവ്സ്ഥിതീകരിച്ചതിനാൽ 11/7/2020-ൽ (ശനിയാഴ്ച) ആറ്റിങ്ങൽ, കണിയാപുരം (ഇരു ഡിപ്പോയിലും ടി കണ്ടക്ടർ ഡ്യൂട്ടിയുടെ ഭാഗമായി എത്തിയിട്ടുണ്ട്) യൂണിറ്റിലെത്തിയ ജീവനക്കാർ എല്ലാപേരുംആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം 25/7/20 വരെ ഹോം ക്വാറൻ്റയിനിൽ ആയിരിക്കണമെന്ന് അറിയിക്കുന്നു .
ഇതു സംബന്ധിച്ച് ഡിപ്പോ അണു നശീകരണം നടത്തുന്നതിലെക്കായി നാളെ(21.7.2020) തിയതിയിൽ ആറ്റിങ്ങൽ യൂണിറ്റിന്റെയും ഇതൊടൊപ്പം ടി കണ്ടക്ടർ ഡൂട്ടിയുടെ ഭാഗമായി സന്ദർശിച്ച കണിയാപുരം യുണിറ്റിന്റെയും പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ല. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശപ്രകാരം അണുവിമുക്ത നടപടികൾ സ്വീകരിച്ച് 22.07. 2020 മുതൽ പതിവ് പോലെ സർവ്വീസുകൾ ആരംഭിക്കുന്നതുമാണ് .