Thursday, April 18, 2024
 
 
⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച ⦿ ദൂരദർശൻ ലോഗോയും കാവിയടിച്ച്‌ മോദി സർക്കാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്; ജനറല്‍ ഒബ്‌സര്‍വര്‍ വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ചു ⦿ ജില്ലാ കളക്ടര്‍ പരിശീലനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു ⦿ തെലങ്കാനയിൽ മദർ തെരേസ സ്‌കൂൾ ആക്രമിച്ച്‌ സംഘ്‌പരിവാർ; വൈദികർക്ക്‌ മർദനം, മാനേജരെ ജയ്‌ ശ്രീറാം വിളിപ്പിച്ചു ⦿ പോളിംഗ് ബൂത്തും ബാലറ്റ് പേപ്പറും വീട്ടിലെത്തി ⦿ വരൂ, നടക്കൂ … നാടിനായി ⦿ തൃശൂര്‍ പൂരം: ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക ഉത്തരവിറക്കി ⦿ കെ കെ ശൈലജ ടീച്ചർക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ് ⦿ ഞങ്ങളും ഉണ്ട് വോട്ട് ചെയ്യാൻ ഭിന്നശേഷിക്കാർക്കായി വോട്ടർ ബോധവത്കരണ പരിപാടി ⦿ 19ന് തൃശൂരിൽ പ്രാദേശിക അവധി ⦿ ഒഡിഷയിൽ ബസ്‌ ഫ്‌ളൈഓവറിൽ നിന്ന്‌ മറിഞ്ഞ്‌ 5 മരണം; 47 പേർക്ക്‌ പരിക്ക് ⦿ ഛത്തീസ്ഗഡിലെ നക്‌സല്‍ ഓപ്പറേഷന്‍; 29 പേരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില്‍ ശങ്കര്‍ റാവുവും ⦿ ജോലിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി ⦿ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി ⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക്

കേരള ബജറ്റ് 2020; പൂർണ്ണ വിവരങ്ങൾ

07 February 2020 10:08 AM

തിരുവന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാടും പ്രതിഷേധവും അറിയിച്ചുകൊണ്ടാണ് ബജറ്റ് വായന= തുടങ്ങിയത്. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ കേരളം മാതൃകയാണെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

ബജറ്റ് വിവരങ്ങൾ ഇങ്ങനെ :

  • എല്ലാ ക്ഷേമ പെന്‍ഷനുകള്‍ക്കും 100 രൂപ വര്‍ധിപ്പിച്ച്, 1300 രൂപയായി ഉയര്‍ത്തി.
  • 2020–21 ഒരു ലക്ഷം വീട്, ഫ്ലാറ്റ് നിർമിക്കും.
  • ഗ്രാമീണ റോഡുകൾക്ക് 1000 കോടി.
  • പൊതുമരാമത്ത് പ്രവർത്തികൾക്ക് 1102 കോടി രൂപ വകയിരുത്തി.
  • രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകൾ കൂടി നൽകും.
  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ.
  • 500 മെഗാവാട്ട് അധികവൈദ്യുതി ഉൽപാദിപ്പിക്കും.
  • പ്രവാസിക്ഷേമ പദ്ധതികൾക്കുള്ള അടങ്കൽ 90 കോടി രൂപ.
  • കിഫ്ബി 2020–21 കാലയളവിൽ 20,000 കോടി ചെലവഴിക്കും. കിഫ്ബി വഴി 20 ഫ്ലൈ ഓവർ നിർമിക്കും. 74 പാലങ്ങൾ നിർമിക്കും. 44 സ്റ്റേഡിയങ്ങൾ നിർമിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും.
  • പുതിയ വ്യവസായങ്ങൾ തുടങ്ങുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പിഎഫ് അടയ്ക്കാനായി ഒരു മാസത്തെ ശമ്പളം തൊഴിലുടമയ്ക്ക് സബ്സിഡിയായി സർക്കാർ നൽകും. സ്റ്റാർട്ടപ്പുകൾക്ക് 10 കോടിരൂപ വരെ വായ്പ നൽകും.
  • 2020 നവംബർ മുതൽ സംസ്ഥാനത്ത് സിഎഫ്എൽ ബൽബുകൾക്ക് നിരോധനം ഏർപ്പെടുത്തും. ഫിലമെൻറ് ബൽബുകൾക്കും നിരോധനം.
  • മെട്രോ റെയിൽ വിപുലീകരണം ഈ വർഷം നടപ്പാക്കും. മെട്രോ പേട്ട–തൃപ്പുണിത്തുറ, സ്റ്റേഡിയം – ഇൻഫോപാർക്ക് പാതകൾ ഈ വർഷം.
  • കൊച്ചിയിൽ വൻ വികസനം നടപ്പാക്കും. 6000 കോടി രൂപയുടെ പദ്ധതികളാണ് കൊച്ചിക്കായി അനുവദിക്കുക.
  • ലോകകേരള സഭയ്ക്ക് 12 കോടി
  • കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ ഉറപ്പാക്കും.
  • തീരദേശ വികസന പാക്കേജിന് 1000 കോടി അനുവദിക്കും.
  • കുടുംബശ്രീ 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഹോട്ടലുകൾ തുടങ്ങും
  • ഹരിത കേരള മിഷന് 7 കോടി
  • പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിന് 280 കോടി രൂപ വകയിരുത്തി.
  • നദീപുനരുജ്ജീവന പദ്ധതികൾക്ക് 20 കോടി
  • ക്ലീൻ കേരള കമ്പനിക്ക് 20 കോടി.
  • 12,000 പൊതു ശൗചാലയങ്ങൾ നിർമിക്കും.എല്ലാ നഗരങ്ങളിലും ഷീ ടോയ്‌ലറ്റ്.
  • ആലപ്പുഴയ്ക്ക് പൈതൃക നഗരമായി പുനർജന്മം നൽകും. അമ്പലപ്പുഴ, ചേർത്തല മേഖലകളെ വിശപ്പുരഹിത മേഖലകളാക്കും.
  • മുസിരിസ് പദ്ധതി ഈ വർഷം രാജ്യത്തിന് സമർപ്പിക്കും.
  • നഴ്സിങ് പരിശീലനത്തിന് അഞ്ചു കോടി രൂപ വകയിരുത്തി.
  • ക്ഷേത്രപുനരുദ്ധാരണത്തിന് 5 കോടി. ‘തത്വമസി’ ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പാക്കും.
  • മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗങ്ങൾക്കും 40,000 വീടുകൾ
  • ഇടുക്കി പാക്കേജ് 1000 കോടി
  • കാസർകോട് പാക്കേജ് 90 കോടി
  • റബർ പാർക്ക് ഈ വർഷം സ്ഥാപിക്കും. ഒന്നാം ഘട്ടം വെള്ളൂർ ന്യൂസ് പ്രിന്റിലെ 500 ഏക്കറിൽ.
  • പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിക്കും. വയനാട്ടില്‍ കാപ്പി മേഖലയുടെ വികസനത്തിനായി കൃഷിവകുപ്പിന് 13 കോടി രൂപ വകയിരുത്തി.
  • എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ഉള്‍പ്പെടുത്തി ഇ- ടിക്കറ്റിങ് മൊബൈല്‍ ആപ്പ്, സിസിടിവി, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം വരും.
  • 2021ല്‍ 500 പഞ്ചായത്തുകളും തിരുവനന്തപുരം അടക്കം 50 നഗരസഭകളും ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതി കൈവരിക്കും.
  • 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാതയും 38 ജെട്ടികളുമുള്ള ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന് 682 കോടി. മെട്രോ, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരും.
  • അതിവേഗ ഗ്രീൻ ഫീൽഡ് റെയിൽവേ പദ്ധതിക്ക് ഭൂമിയേറ്റെടുക്കൽ ഈ വർഷം. 1,450 രൂപയ്ക്ക് നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരം – കാസർകോട് യാത്ര ഇതിലൂടെ സാധ്യമാകും.3 വർഷത്തിനകം നിർമ്മാണം പൂർത്തിയാകും.
  • വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് 25% സബ്സിഡി. നെൽകൃഷിക്ക് 118 കോടി. വ്യവസായ വകുപ്പിന്റെ രണ്ട് റൈസ് പാർക്കിന് 20 കോടി. കശുവണ്ടി മേഖലയ്ക്ക് 135 കോടി. കെഎഫ്‌സിക്ക് 200 കോടി.
  • പ്രീപ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 500 രൂപ അധികവേതനം.
  • 50,000 കിണറുകൾ റീച്ചാർജ് ചെയ്യും.
  • വയനാടിന് 2000 കോടി രൂപ അടങ്കൽ.
  • പ്രവാസിച്ചിട്ടിക്കൊപ്പം ഇൻഷുറൻസും പെൻഷനും
  • എല്ലാ നഗരങ്ങളിലും ഷീ ലോഡ്‌ജ്
  • കേരള ഗ്രാമങ്ങളെ സഹകരണസംഘങ്ങളുമായി ബന്ധിപ്പിക്കും.
  • പ്രവാസിചിട്ടി ഇതര സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി.
  • വയോമിത്രം പദ്ധതിക്ക് 24 കോടി. വയോജന ബജറ്റ് തയാറാക്കും. ഭിന്നശേഷി ക്ഷേമത്തിന് 50 കോടി
  • കോട്ടയം സിഎംഎസ് കോളജിലെ ചരിത്ര മ്യൂസിയത്തിന് 2 കോടി
  • കോളജുകളിൽ 1000 അധ്യാപക തസ്തികകൾ കൂടി സൃഷ്ടിക്കും. അ‍ഞ്ചു വർഷം കഴിഞ്ഞു മാത്രമാകും സ്ഥിരം തസ്തിക.
  • ജല അതോറിറ്റിയുടെ കുപ്പിവെള്ളം ഈ വർഷം ലഭ്യമാക്കും. ജല അതോറിറ്റിക്ക് 625 കോടി.
  • ക്ഷേമപെൻഷനുകളിൽ മസ്റ്ററിങ് നടത്താത്ത 4.98 ലക്ഷം പേരെ ഒഴിവാക്കും. ഇതോടെ 700 കോടി രൂപ ലാഭിക്കാനാകും. വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളുടെ പരിശോധന തുടരും.
  • ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി രൂപ വകയിരുത്തി.
  • പട്ടികവിഭാഗങ്ങൾക്ക് 3974 കോടി രൂപ വകയിരുത്തി.
  • കാറുകൾ മാസ വാടകയ്ക്ക് എടുക്കാൻ സർക്കാർ. ചെലവ് ചുരുക്കുന്നതിൻറെ ഭാഗമാണിത്.
  • സ്കൂള്‍ യൂണിഫോം അലവന്‍സ് 600 രൂപയാക്കി
  • കാരുണ്യപദ്ധതി തുടരും. സാന്ത്വനപരിചരണത്തിന് 10 കോടി
  • മല്‍സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഇതരതൊഴിലുകള്‍ക്കായി 20 കോടി
  • കയര്‍ കുതിച്ചുകയറുമെന്നും ബജറ്റില്‍ പ്രഖ്യാപനം. ഉല്‍പാദനം 40,000 ടണ്ണായി വര്‍ധിപ്പിക്കും. 400 യന്ത്രമില്ലുകള്‍ സ്ഥാപിക്കും; കയര്‍ മല്‍ച്ചിങ് ഷീറ്റ് ഫാക്ടറി വരും. വാളയാറില്‍ സ്വകാര്യ ചകിരിച്ചോര്‍ പ്രോസസിങ് ഫാക്ടറി സ്ഥാപിക്കും. കയർ മേഖലയിൽ 25 സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കും. 10 കയര്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കും.
  • പരമ്പരാഗത തൊഴിലാളികളുടെ വാര്‍ഷികവരുമാനം 50,000 രൂപയ്ക്ക് മുകളിലാകും
  • കശുവണ്ടി ഫാക്ടറികള്‍ തുറക്കാനുള്‍പ്പെടെ 135 കോടി രൂപ. കശുവണ്ടിപ്പരിപ്പിന്റെ വിപണിയില്‍ കാഷ്യുബോര്‍ഡ് ഇടപെടും.
  • കേരള ഫിനാന്‍സ് കോര്‍പറേഷന്റെ ഓഹരിമൂലധനം ഉയര്‍ത്താന്‍ 200 കോടി.
  • കെഎഫ്സി വായ്പ നല്‍കാന്‍ വിപണിയില്‍ നിന്ന് 2100 കോടി സമാഹരിക്കും.
  • ഇലക്ട്രിക് വാഹനങ്ങളുടെ 5 വർഷത്തെ നികുതി ഒഴിവാക്കി
  • രണ്ടു ലക്ഷം രൂപവരെ വിലയുള്ള മോട്ടർ വാഹനങ്ങൾക്ക് 1 ശതമാനവും 15ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 2 ശതമാനവും നികുതി വർധിപ്പിച്ചു. ഇതിലൂടെ പ്രതീക്ഷിക്കുന്നത് 200 കോടി രൂപയുടെ അധികവരുമാനം.
  • പോക്കുവരവ് ഫീസ് പുതുക്കി. സ്റ്റാമ്പ് ആക്ട് പരിഷ്ക്കരിക്കും. ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി. പ്രതീക്ഷിക്കുന്നത് 200 കോടി. ആഡംബര നികുതി വർധിപ്പിച്ചു. 16 കോടിരൂപ അധിക വരുമാനം പ്രതീക്ഷ. വൻകിട പദ്ധതികള്‍ക്കടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി.
  • ജലവിഭവവകുപ്പിന്റെ 12 ഡാമുകളിലും വൈദ്യുതി വകുപ്പിന്റെ 20 ഡാമുകളിലും ഖനനം നടത്തുന്നതിനുള്ള ഡിപിആർ തയ്യാറാക്കുന്നതിനുള്ള നടപടികളിലേക്കു നീങ്ങും. നാലു മാസത്തിനുള്ളിൽ ആറ് ഡാമുകളിൽ മണൽ വാരലിന് ടെൻഡർ വിളിക്കും. ഈ നടപടിക്രമങ്ങൾ ധനകാര്യ വകുപ്പ് ഏകോപിപ്പിക്കും.
  • പൊല്യൂഷൻ ടെസ്റ്റിങ് സ്റ്റേഷനുകളുടെ ലൈസൻസ് ഫീ 20,000 രൂപയാക്കി ഉയർത്തി
  • സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓട്ടോയുടെ റജിസ്ട്രേഷൻ നിരക്ക് 2 ശതമാനം ഉയർത്തി.
  • ഡീലർമാർ ഉപയോഗിക്കുന്ന പ്രദർശന ആവശ്യത്തിനുള്ള വാഹനങ്ങൾക്കും നികുതി. സ്റ്റേജ് കാര്യേജുകളുടെ നികുതിയിൽ 10 ശതമാനം ഇളവ്. ഫാൻസി നമ്പറുകളുടെ ശ്രേണിയിൽ നിലവിൽ 74 നമ്പരുകൾ. ഇതിലേക്കു കൂടുതൽ നമ്പർ ഉൾപ്പെടുത്തും.
  • സ്വകാര്യ സ്കൂൾ കോളജ് ബസുകളുടെ ത്രൈമാസനികുതി ഉയർത്തി. 20 സീറ്റു വരെ സീറ്റ് ഒന്നിന് 50 രൂപ, 20 സീറ്റിനു മേലുള്ള വാഹനത്തിന് സീറ്റ് ഒന്നിന് 100 രൂപ. ഇതിലൂടെ ആറു കോടി ആധിക നികുതി വരുമാനം.
  • വില്ലേജ് ലൊക്കേഷൻ മാപ്പിന് 200 രൂപ ഈടാക്കും. 50 കോടി രൂപ അധികവരുമാനം ലക്ഷ്യം. വില്ലേജ് ഓഫിസുകളിൽ നിന്നുള്ള തണ്ടപ്പേർ പകർപ്പിന് 100 രൂപ ഫീസ്. 50 കോടി രൂപ അധികവരുമാനം ലക്ഷ്യം. ഈ രണ്ടു ഫീസിൽ നിന്നും സർക്കാർ ഭവന പദ്ധതികളെ ഒഴിവാക്കും. വയൽഭൂമി കരഭൂമിയാക്കുന്നതിനുള്ള ഫീസ് ഉയർത്തും. ഭൂമി പോക്കുവരവിനുളള നിരക്കു കൂട്ടി. പാട്ടക്കുടിശിക അടയ്ക്കുന്നതിൽ 50 ശതമാനം ഇളവു നൽകും. 100 കോടി രൂപ അധിക വരുമാനം ലക്ഷ്യം.
  • 3000–5000 ചതുരശ്രഅടിയുളള കെട്ടിടങ്ങൾക്ക് 5000 രൂപ. 5001 – 7500 ചതുരശ്രഅടിയുളള കെട്ടിടങ്ങൾക്ക് 7500 രൂപ. 7,501 – 10,000 ചതുരശ്രഅടിയുളള കെട്ടിടങ്ങൾക്ക് 10,000 രൂപ. 10,000 ചതുരശ്രഅടിക്കു മേലുള്ള കെട്ടിടങ്ങൾക്ക് 12,500 രൂപ. അഞ്ചു വർഷമോ അതിൽകൂടുതലോ നികുതി ഒരുമിച്ചടച്ചാൽ 20 ശതമാനം ഇളവ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration