ജോളിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കോഴിക്കോട് : കൂടത്തായി കൂട്ടകൊലപാതകക്കേസിലെ പ്രധാന പ്രതിയായ ജോളിയെ ഇന്ന് താമരശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. കസ്റ്റഡി കാലാവധി നീട്ടി കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
ജോളിയില്‍ നിന്ന് ഇനിയും അറിയാന്‍ കാര്യങ്ങളുണ്ട് എന്നാണ് പോലീസിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം ജോളിയെയും കൂട്ടി പൊന്നാമറ്റം വീട്ടിലെത്തിയ പോലീസ് വീട്ടില്‍ നിന്ന് സയനൈഡ് കുപ്പി കണ്ടെത്തിയിരുന്നു. ഇതോടൊപ്പം ഓരോ ദിവസവും ജോളി പുതിയ മൊഴികള്‍ നല്കി കൊണ്ടിരിക്കുകയാണ്, എന്നതിനാൽ ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടികിട്ടേണ്ടതുണ്ട് എന്നാണ് പോലീസിന്റെ അഭിപ്രായം.
Image Source : Kalakaumudi