Thursday, April 18, 2024
 
 
⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച ⦿ ദൂരദർശൻ ലോഗോയും കാവിയടിച്ച്‌ മോദി സർക്കാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്; ജനറല്‍ ഒബ്‌സര്‍വര്‍ വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ചു ⦿ ജില്ലാ കളക്ടര്‍ പരിശീലനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു ⦿ തെലങ്കാനയിൽ മദർ തെരേസ സ്‌കൂൾ ആക്രമിച്ച്‌ സംഘ്‌പരിവാർ; വൈദികർക്ക്‌ മർദനം, മാനേജരെ ജയ്‌ ശ്രീറാം വിളിപ്പിച്ചു ⦿ പോളിംഗ് ബൂത്തും ബാലറ്റ് പേപ്പറും വീട്ടിലെത്തി ⦿ വരൂ, നടക്കൂ … നാടിനായി ⦿ തൃശൂര്‍ പൂരം: ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക ഉത്തരവിറക്കി ⦿ കെ കെ ശൈലജ ടീച്ചർക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ് ⦿ ഞങ്ങളും ഉണ്ട് വോട്ട് ചെയ്യാൻ ഭിന്നശേഷിക്കാർക്കായി വോട്ടർ ബോധവത്കരണ പരിപാടി ⦿ 19ന് തൃശൂരിൽ പ്രാദേശിക അവധി ⦿ ഒഡിഷയിൽ ബസ്‌ ഫ്‌ളൈഓവറിൽ നിന്ന്‌ മറിഞ്ഞ്‌ 5 മരണം; 47 പേർക്ക്‌ പരിക്ക് ⦿ ഛത്തീസ്ഗഡിലെ നക്‌സല്‍ ഓപ്പറേഷന്‍; 29 പേരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില്‍ ശങ്കര്‍ റാവുവും ⦿ ജോലിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി ⦿ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി ⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക്
Sports

കപിലിന്റെ ചുണക്കുട്ടികള്‍ ലോകകപ്പില്‍ മുത്തമിട്ടിട്ട് 37 വര്‍ഷം

26 June 2020 10:10 AM

കപിലിന്റെ ചുണക്കുട്ടികള്‍ ലോകകപ്പില്‍ മുത്തമിട്ടിട്ട് 37 വര്‍ഷം തികഞ്ഞു. 1983 ജൂണ്‍ 25നായിരുന്നു ആ സുന്ദര ദിനം പിറന്നത്. രാജ്യം മുഴുവന്‍ ആ വിജയം ആഘോഷിച്ചു. രക്ഷിതാക്കളുടെ ചിന്താഗതിയെ പോലും ആ വിജയം മാറ്റിമറിച്ചെന്ന് അന്നത്തെ വീരപുരുഷന്‍ കപില്‍ ദേവ് പറയുന്നു.

ടൂര്‍ണമെന്റില്‍ ആരും തന്നെ സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നു ഇന്ത്യയുടേത്. ക്രിക്കറ്റിനെ അടക്കിഭരിച്ച വെസ്റ്റ് ഇന്‍ഡീസായിരുന്നു സാധ്യതാ പട്ടികയിലെ ഒന്നാമന്‍. ലോകകപ്പ് ഫൈനലിന്റെ ഇന്നിംഗ്സ് ബ്രേക്കിനിടയില്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് തന്റെ ടീമിനെ പ്രചോദിപ്പിച്ച വാക്കുകള്‍ ഇതായിരുന്നു. 'അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ പരമാവധി ആസ്വദിച്ച്‌ കളിക്കുക. പ്രത്യേകം ഓര്‍ക്കേണ്ടത്, അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി ഫീല്‍ഡില്‍ പുറത്തെടുത്താല്‍ ജീവിത കാലം ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ഒരു ലോക കപ്പ് നമ്മുടെ കൈയിലുണ്ടാവും.

അന്ന് ഫൈനലില്‍ ആദ്യം ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ ഇന്ത്യക്കു നേടാനായത് 183 റണ്‍സ് മാത്രം. വിന്‍ഡീസ് ടീമിനെ സംബന്ധിച്ച്‌ വളരെ അനായാസം മറികടക്കാവുന്ന സ്‌കോറായിരുന്നു ഇത്. എന്നാല്‍ പിന്നീട് നടന്നത് ചരിത്രം. അസാധ്യമെന്നു ഇന്ത്യന്‍ ആരാധകര്‍ പോലും ഉറച്ച്‌ വിശ്വസിച്ച കാര്യം കപിലും കൂട്ടരും പ്രാവര്‍ത്തികമാക്കിയപ്പോള്‍ വെറും 140 റണ്‍സിന് വിന്‍ഡീസിനെ കപിലും സംഘവും എറിഞ്ഞിട്ടു. കിരീടവും സ്വന്തമാക്കി.

അന്നത്തെ ആ വിജയത്തെ കപില്‍ തിരിഞ്ഞു നോക്കുന്നത് ഇങ്ങനെ;

രാജ്യം മുഴുവനും ആ വിജയം ആഘോഷിച്ചു. രാജ്യത്തെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കാര്യത്തിലും ആ ലോകകപ്പ് വിജയം വലിയ ചലനങ്ങള്‍ ഉണ്ടാക്കിയെന്ന് തന്നെ പറയാം. കാരണം, പഠനത്തിനൊപ്പം സ്പോര്‍ട്സിന്റെ പ്രാധാന്യവും രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത് ആ ലോകകപ്പ് വിജയത്തിനു ശേഷമാണ്.

കുട്ടികളുടെ ജീവിതത്തില്‍ സ്പോര്‍ട്സും വേണമെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങിയെന്നതാണ് 1983 വിജയത്തിന്റെ പ്രധാന ബാക്കിപത്രങ്ങളിലൊന്ന്. അതിനടുത്ത തലമുറകളിലേക്ക് ആ വിജയം സമ്മാനിച്ച വലിയ കാര്യങ്ങളിലൊന്ന് രക്ഷിതാക്കളുടെ മനോഭാവത്തിലുള്ള വ്യത്യാസമായിരുന്നു.

ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരേയും വാര്‍ത്തെടുക്കുന്നതിനൊപ്പം കായികമേഖലയുടെ പ്രാധാന്യം കൂടി ആളുകള്‍ ഈ വിജയത്തോടെ തിരിച്ചറിഞ്ഞു തുടങ്ങി. കപില്‍ എഎന്‍ഐ ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration