അമേരിക്കയ്ക്ക് ഏറ്റത് വന്‍ പ്രഹരം: ഇറാന് നടത്തിയ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടത് 80 സൈനികര്‍
ടെഹ്റാന്: രണ്ട് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇറാന് നടത്തിയ ബലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മരണപ്പെട്ടത് 80 അമേരിക്കക്കാരെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാദ്ധ്യമമായ 'അല്‍ ജസീറ'യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് സൈനിക കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നും വിവരമുണ്ട്. ജനുവരി മൂന്നിന് ഇറാനിയന്‍ രഹസ്യസേനയായ ഖുദ്സ് ഫോഴ്സസ് തലവന്‍ ഖാസിം സൊലൈമാനി ഉള്‍പ്പെടെയുള്ളവരെ ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയതിന് പകരമായാണ് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇറാന് പ്രതികരിച്ചിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ എന്നി യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അല്‍ അസദ് താവളത്തിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. 15 മിസൈലുകളാണ് ഇറാന് പ്രയോഗിച്ചത്.