ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.ബി ചന്ദ്രശേഖര്‍ അന്തരിച്ചു; ആത്മഹത്യയെന്ന് സംശയം
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അദ്യകാല ഓപ്പണിങ് ബാറ്റ്സ്മാന് വി.ബി ചന്ദ്രശേഖറി(57)നെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ വസതിയില്‍ വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായും സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലിസ് പറഞ്ഞു.
വി.ബി കാഞ്ചി വീരന്‍സ് എന്ന പേരില്‍ അദ്ദേഹം നടത്തിയ തമിള്‍നാട് പ്രീമിയര്‍ ലീഗ് ടീമിന്റെ പേരില്‍ വലിയ നഷ്ടങ്ങള്‍ സംഭവിച്ചതായി സൂചനയുണ്ട്. ഇന്ത്യക്ക് വേണ്ടി ഏഴ് അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എം.എസ് ധോനിയെ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തിച്ചതിന് പിന്നിലെ പ്രധാനികളില്‍ ഒരാള്‍ ചന്ദ്രശേഖറായിരുന്നു. 81 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം 124 ഇന്നിംഗ്സുകളിലായി 4999 റണ്‍സ് നേടിയിട്ടുണ്ട്.