അതിര്‍ത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ തന്ത്രം തടഞ്ഞ് ഇന്ത്യ
ലഡാക്ക് : അതിര്‍ത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ തന്ത്രം തടഞ്ഞ് ഇന്ത്യ. സിവില്‍ ഡ്രസില്‍ അതിര്‍ത്തികടക്കാനുള്ള ഒരു സംഘം ചൈനീസ് സൈനികരുടെ നീക്കത്തെയാണ് ഇന്ത്യ തകര്‍ത്തത് .
ലഡാക്കിലെ നയോമ മേഖലയിലെ (Nyoma) ചാങ്താങ് (Changthang) ഗ്രാമത്തിലെക്കാണ് ചൈനീസ് പട്ടാളം കടന്നത്. കാലിമേയ്ക്കുന്നവര്‍ എന്നാ വ്യാജേനയായിരുന്നു ഇവര്‍ ഗ്രാമത്തിലെത്തിയത്. ഐടിഡിപിയും നാട്ടുകാരും ചേര്‍ന്ന് ഇവരെ തടഞ്ഞ് ചൈനീസ് ഭാഗത്തേയ്ക്ക് മടക്കി അയച്ചു. രണ്ട് വാഹനങ്ങളിലയാണ് ചൈനീസ് സൈനികര്‍ എത്തിയത് . സംഭവം അതീവ ഗൗരവകരമാണെന്നും പരിശോധിച്ച് വരിക ആണെന്നും സുരക്ഷാ സേന വ്യക്തമാക്കി .