കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 6.90 ലക്ഷം കടന്നതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമതെത്തി. അമേരിക്കയും ബ്രസീലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
ഞായറാഴ്ച രാത്രിയോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 6,95,306 ആയി ഉയര്‍ന്നു. 21,492 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 613 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റഷ്യയില്‍ 6,81,251 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ബ്രസീലില്‍ 15 ലക്ഷത്തിലധികം കേസുകളും യുഎസില്‍ 28 ലക്ഷത്തിലധികം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.